അടയ്ക്കുക

ഇടുക്കി ആർച് ഡാം

ദിശ
വിഭാഗം പ്രകൃതിദത്തമായ / മനോഹരമായ സൗന്ദര്യം

സ്വദേശികളും വിദേശികളുമായ ധാരാളം സന്ദര്‍ശകര്‍ ദിവസവും ഇടുക്കിയില്‍ വന്ന്‌പോകുന്നു. വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമാണ് ഇടുക്കി ആര്‍ച് ഡാം. ഏഷ്യയില്‍ ഒന്നാമത്തേതും. കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് കുന്നുകള്‍ക്കിടയില്‍ പെരിയാര്‍ നദിക്ക് കുറുകെയായ് മനോഹരമായി രൂപകല്പന ചെയ്താണ് ഡാം പണിതിരിക്കു ന്നത്.

5 നദികളും 20 ഇതര ഡാമുകളും ഒരു ഭൂഗര്‍ഭ പവര്‍ ജനറേറ്ററും അനേകം ഭൂഗര്‍ഭ തുരങ്കങ്ങളും അടങ്ങുന്ന ജലവൈദ്യുത നിലയമാണ് ഇടുക്കി ആര്‍ച് ഡാം. 550 അടി ഉയരവും 650 അടി വീതിയുമുണ്ട് ഈ ഡാമിന്. ചെറുതോണി ഡാമിനരികില്‍ തന്നെയാണ് ഇടുക്കി ആര്‍ച് ഡാം.ഇടുക്കി വന്യജീവിസങ്കേതം ഈ ആര്‍ച്ഡാമിന്‌സമീപത്ത്ത ന്നെയാണ്. ഡാമിന്റെന്‍സവിശേ ഷമായ വലുപ്പത്തിന് പുറമെ പ്രകൃതിരമണീയമായ പരിസ്ഥിതിയും പേര് കേട്ടതാണ്. വെള്ളം കുതിച്ചൊഴുകുന്ന ആഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഈ ഡാം സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം.

ചുമതലയുള്ള ഉദ്യോഗസ്ഥർ & ഫോൺ നമ്പർ

എക്സിക്യൂട്ടീവ് എഞ്ചിനീയർ,
ഡാം സുരക്ഷാ വിഭാഗം നമ്പർ. II,
വാഴത്തോപ്പ്, ഇടുക്കി (ജില്ല),
കേരളം, പിൻ- 685602
ഫോൺ – 9446008425
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ,
ഡാം സുരക്ഷാ ഉപവിഭാഗം,
വാഴത്തോപ്പ്, ഇടുക്കി (ജില്ല),
കേരളം, പിൻ-685602
ഫോൺ – 9496011961

ചിത്രസഞ്ചയം

  • ഇടുക്കി ആർച് ഡാം
    ഇടുക്കി ആർച് ഡാം മുന്നണി കാഴ്ച
  • ഇടുക്കി ആർച് ഡാം
    ഇടുക്കി ആർച് ഡാം ടോപ്പ് വ്യൂ
  • ഇടുക്കി ആർച് ഡാം
    ഇടുക്കി ആർച് ഡാം ടോപ്പ് വ്യൂ

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

സമീപ വിമാനത്താവളം - കൊച്ചി

ട്രെയിന്‍ മാര്‍ഗ്ഗം

സമീപ റെയിൽവേ സ്റ്റേഷൻ - ആലുവ

റോഡ്‌ മാര്‍ഗ്ഗം

തൊടുപുഴ മുതൽ ഇടുക്കി വരെ - 60 കിലോമീറ്റർ, കൊച്ചി മുതൽ ഇടുക്കി വരെ - 120 കിലോമീറ്റർ