അടയ്ക്കുക

വാര്‍ത്തകള്‍

  • ദേവികുളം താലൂക്കിലെ ഇടമലക്കുടി വില്ലേജിന്റെ ഭൂവിസ്തൃതി വിപുലീകരിച്ച് അടുത്തിടെ സർക്കാർ ഉത്തരവിറങ്ങിയതോടെ ഇടുക്കി ജില്ല കേരളത്തിലെ ഏറ്റവും വലിയ ജില്ല ആയി . New
  • ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഒക്ടോബർ 31 വരെ സന്ദർശകർക്കായി തുറന്നു കൊടുക്കും. രാവിലെ 9.30 മുതൽ മുതല്‍ വൈകുന്നേരം 5.00 മണി വരെയാണു സന്ദര്‍ശന സമയം. New

ജില്ലയെ കുറിച്ച്

        1972 ജനുവരി 26 ന് രൂപംകൊണ്ട ഇടുക്കി കേരള സംസ്ഥാനത്തിലെ 14 ജില്ലകളിൽ ഒന്നാണ്. മലയോര ജില്ലയായ ഇടുക്കി മനോഹരമായ മലനിരകളാലും നിബിഡ വനങ്ങളാലും സമൃദ്ധമാണ്. കേരളജനതയെ സംബന്ധിച്ചിടത്തോളം ഇടുക്കി വൈദ്യുതിയുടെ കലവറയാണ്. സംസ്ഥാനത്തിന്റെ ഊർജ്ജ ആവശ്യങ്ങളുടെ 66 ശതമാനത്തോളം ഇടുക്കിയിലെ വിവിധ ജലവൈദ്യുതി പദ്ധതികളിൽനിന്നാണ് ഉത്പാദിപ്പിക്കുന്നത്.

        കേരളത്തിലെ പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന ഇടുക്കി സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജില്ലയാണെങ്കിലും ജനസാന്ദ്രതയുടെ കാര്യത്തിൽ ഏറ്റവും പിന്നിലാണ്. ഇടുക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളും വനഭൂമിയാണ്. നഗര പ്രദേശങ്ങളിൽ ജനസാന്ദ്രത കൂടുതലാണെങ്കിലും ഭൂരിഭാഗം വരുന്ന ഗ്രാമങ്ങളിൽ ജനസാന്ദ്രത വളരെ കുറവാണ്. ഇടുക്കി കേരളത്തിന്റെ സുഗന്ധദ്രവ്യങ്ങളുടെ കവലറ കൂടിയാണ്.

Smt .Sheeba George I A S
ജില്ലാ കളക്ടർ & ജില്ലാ മജിസ്‌ട്രേറ്റ് ശ്രീമതി ഷീബാ ജോർജ് ഐ എ എസ്

ജില്ല ഒറ്റനോട്ടത്തില്‍

  • ഹിൽ വ്യൂ പാർക്ക് ഇടുക്കി
  • പെരിയാർ ദേശിയ ഉദ്യാനം
  • വരയാട് - ഇരവികുളം ദേശിയ ഉദ്യാനം