അടയ്ക്കുക

മത്സ്യവകുപ്പ്

ഇടുക്കി ജില്ലയില്‍പീരുമേട് താലൂക്കില്‍കുമളി പഞ്ചായത്തില്‍ 1986 മുതല്‍പ്രവര്‍ത്തനമാരംഭിച്ച് വരുന്ന മത്സ്യവകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടറുടെ കാര്യാലയമാണ് ജില്ലയിലെ ഏക മത്സ്യവകുപ്പ് കാര്യാലയം. ജില്ലയിലെ ഉള്‍നാടന്‍മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനും, ക്ഷേമത്തിനും വേണ്ടിയുളള സ്കീമുകള്‍നടപ്പിലാക്കുകയാണ് വകുപ്പിന്‍റെ പ്രാഥമിക ലക്ഷ്യം. ശാസ്ത്രീയമത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 1991 മുതല്‍ഇതേ കാര്യാലയത്തില്‍മത്സ്യകര്‍ഷകവികസന ഏജന്‍സി (എഫ് എഫ് ഡി എ) ഇടുക്കി പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനായും, ജില്ലാ കളക്ടര്‍ എക്സിക്യുട്ടീവ് ഡയറക്ടറായും, ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറര്‍ചീഫ് എക്സിക്യുട്ടീവ് ഓഫീസറായും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന സ്ഥാപനമാണ് മത്സ്യകര്‍ഷകവികസന ഏജന്‍സി. വിവിധങ്ങളായ ജലകൃഷി പദ്ധതികളായ ജനകീയമത്സ്യകൃഷി ,നൂതനമത്സ്യകൃഷിപദ്ധതി, നീലവിപ്ലവപദ്ധതി എന്നീ പദ്ധതികള്‍മേല്‍ഏജന്‍സി വഴി നടപ്പിലാക്കി വരുന്നു.

പ്രകൃതിദത്തമായകുളങ്ങള്‍/മണ്‍കുളങ്ങള്‍, ക്വാറികുളങ്ങള്‍എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ജലാശയങ്ങള്‍കൊണ്ട് സമൃദ്ധമാണ് ഇടുക്കി. ഇവയെല്ലാം ജലകൃഷി വികസനത്തിന് വമ്പിച്ച സാധ്യതകളാണ് നല്‍കുന്നത്.വകുപ്പിന്‍റെ സുസ്ഥിരമായ പരിശ്രമങ്ങള്‍കൊണ്ട് 400 ഹെക്ടര്‍വിസ്തൃതിയുളള ജലാശയങ്ങള്‍ജലകൃഷിയ്ക്ക് കീഴില്‍കൊണ്ടുവരുവാന്‍സാധിച്ചു. 2 ടണ്‍/ഹെക്ടറാണ് ഇവയില്‍നിന്നുളള ഉല്പാദനം.ഗിഫ്റ്റ് തിലാപ്പിയ കൃഷി, പുനഃചംക്രമണ‍ ജലകൃഷി സംവിധാനം, മാതൃകാ ശുദ്ധജലമത്സ്യകൃഷി എന്നീ പദ്ധതികള്‍നടപ്പിലാക്കുന്നതിലൂടെ നിലവില്‍വകുപ്പ് ഒരുഹെക്ടറില്‍നിന്നും 4.5 ടണ്ഉത്പാദനം ലക്ഷ്യമിടുന്നു. ഉള്‍നാടന്‍ഫിഷറീസും അക്വാകള്‍ച്ചര്‍ആക്ട് (2010) പ്രകാരം കര്‍ഷകര്‍നിര്‍ബന്ധമായും അവരുടെ ജലകൃഷിയിടം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.ആയതിലേക്കുളള പദ്ധതികള്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍നടപ്പിലാക്കി വരുന്നു.

ഉള്‍നാടന്‍മത്സ്യസമ്പത്തിന്‍റെ സംരക്ഷണത്തിനും വകുപ്പ് പ്രധാന്യം നല്കുന്നു. ഈ ലക്ഷ്യപ്രാപ്തിക്കായി മത്സ്യകുഞ്ഞ് നിക്ഷേപപരിപാടികള്‍ സംഘടിപ്പിക്കുന്നു. മത്സ്യഉല്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പിന്‍റെ/ഏജന്‍സികളുടെ മത്സ്യകുഞ്ഞ് ഉല്പാദനകേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വാണിജ്യപ്രധാന്യമുളളതും, പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതും, തദ്ദേശീയമത്സ്യങ്ങളുടെ നിലനില്പിനെ ബാധിക്കാത്തതും, രുചികരമായതും, കൂടുതല്‍വേഗം വളര്‍ച്ചപ്രാപിക്കുന്നതുമായ മത്സ്യകുഞ്ഞുങ്ങള്‍ ജില്ലയിലെ പൊതുജലാശയങ്ങളില്‍നിക്ഷേപിച്ച് വരുന്നു. കുളമാവ്, തേക്കടി, ഇടുക്കി ജലാശയങ്ങളില്‍ നിന്നും മത്സ്യബന്ധനം നടത്തിവരുന്ന പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെടുന്ന രജിസ്ട്രേഡ് മത്സ്യതൊഴിലാളികളാണ്. മത്സ്യലഭ്യത ഉറപ്പാക്കുന്നതിനും, വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായകരമാകുന്നു. മത്സ്യസംരക്ഷണാവകാശങ്ങള്‍ക്ക് ഊന്നല്‍നല്‍കുന്നതിനും, മത്സ്യസമ്പത്തിന്‍റെ സുസ്ഥിരമായ ചൂഷണം ഉറപ്പാക്കുന്നതിനുമായി വണ്ടിപ്പെരിയാര്‍,ഇരട്ടയാര്‍, അറക്കുളം, രാജാക്കാട് എന്നിവിടങ്ങളില്‍പഞ്ചായത്ത് പ്രസിഡന്‍റ് വാര്‍ഡ് മെമ്പര്‍മാര്‍,മത്സ്യത്തൊഴിലാളികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി ഫിഷറീസ് മാനേജ്മെന്‍റ് കൌണ്‍സില്‍രൂപീകരിച്ച്(എഫ് എം സി) പ്രവര്‍ത്തനങ്ങള്‍ആരംഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചിട്ടുളള തുടര്‍പ്രവര്‍ത്തനങ്ങള്‍വകുപ്പിന്‍റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍നടന്നുവരുന്നു.

ഭവനരഹിതരും, ശൌചാലയമില്ലാത്തവരുമായ കേരളാ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍അംഗങ്ങളായിട്ടുളള ഉള്‍നാടന്‍മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനനിര്‍മ്മാണം, ശൌചാലയനിര്‍മ്മാണം എന്നിവയ്ക്ക് വകുപ്പ് ധനസഹായം നല്‍കി വരുന്നു.കൂടാതെ ഇവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യവും നല്‍കിവരുന്നു.

ഫിഷറിഡവലപ്മെന്‍റ് ഓഫീസറുടെ നിയന്ത്രണത്തില്‍ വകുപ്പിന്‍റെ സഹകരണവിഭാഗം പ്രവര്‍ത്തിച്ചു വരുന്നു. ജില്ലയില്‍ ഇടുക്കി, വണ്ടിപ്പെരിയാര്, ആനയിറങ്കല്‍,മാട്ടുപ്പെട്ടി, പൊന്‍മുടി തുടങ്ങിയ ജലാശയങ്ങളില്‍പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവരാണ് മത്സ്യബന്ധനത്തില്‍ഏര്‍പ്പെട്ടിട്ടുളളത്. ആകെ 8 മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളുണ്ട്, അതില്‍ 4 എണ്ണം പ്രവര്‍ത്തിക്കുന്നു. 2 സംഘങ്ങള്‍രജിസ്ട്രേഷനായി സമീപിച്ചിട്ടുണ്ട്. മത്സ്യബന്ധനോപാധികളായ ബോട്ട്, വല, ലൈഫ്ജാക്കറ്റ് എന്നിവ മേല്‍സഹകരണസംഘങ്ങള്‍ക്ക് നല്‍കുവാന്‍വകുപ്പിന് സാധിക്കുന്നതാണ്.

മത്സ്യകര്‍ഷകവികസന ഏജന്‍സി (എഫ് എഫ് ഡി എ) നടപ്പിലാക്കുന്ന പദ്ധതികള്‍‍

  1. ശാസ്ത്രീയ സംയോജിത കാര്‍പ്പ് മത്സ്യകൃഷി (മിനിമം 10 സെന്‍‍റ്)
  2. ആസാം വാള ക്യഷി (മിനിമം 25 സെന്‍‍റ്)
  3. കുളങ്ങളിലെ ഗിഫ്റ്റ് മത്സ്യകൃഷി (മിനിമം 50 സെന്‍റ്)
  4. റീസര്‍ക്കുലേറ്ററി അക്വകള്‍ച്ചര്‍സിസ്റ്റം (ജല പുനഃചംക്രമണ‍ സംവിധാനം)
  5. പടുതാകുളത്തിലെ കരിമീന്‍കൃഷി (മിനിമം 5 സെന്‍റ്)
  6. അടുക്കളകുളത്തിലെ കരീമീന്‍ കൃഷി (മിനിമം 5 സെന്‍റ്)
  7. കൂടുകളിലെ അലങ്കാര മത്സ്യകൃഷി
  8. മത്സ്യവിത്ത് പരിപാലന യൂണിറ്റ്
  9. മാതൃകാ മത്സ്യകൃഷി( കാര്‍്പ്പ്) – (മിനിമം 50 സെന്‍റ്)

മത്സ്യകര്‍ഷകവികസന ഏജന്‍സി (എഫ് എഫ് ഡി എ)യുടെ പ്രവര്‍ത്തനങ്ങള്‍

  1. ഉള്‍നാടന്‍ഫിഷറീസും അക്വാകള്‍ച്ചറും ആക്ട് 2010-ന് വിധേയമായി ജില്ലയിലെ ജലകൃഷി ഫാമുകളും മത്സ്യവിത്തുല്പാദന കേന്ദ്രങ്ങളും രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവ നല്‍കുന്നു.
  2. ഗിഫ്റ്റ് തിലാപ്പിയ ഫാമുകളും യൂണിറ്റുകളും രജിസ്റ്റര്‍ചെയ്യുന്നു.
  3. മത്സ്യകൃഷിക്കുപയോഗിക്കുന്നവൈദ്യുതിഅഗ്രികള്‍ച്ചറല്‍താരിഫില്‍ലഭിക്കുന്നതിനാവശ്യമായ സാക്ഷ്യപത്രം കര്‍ഷകര്‍ക്ക് നല്‍കുന്നു.
  4. മത്സ്യരോഗ നിരീക്ഷണമേല്‍നോട്ട സെല്ലിന്‍റെ നേതൃത്വത്തില്‍ജില്ലയില്‍മത്സ്യങ്ങള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളെ പറ്റി പഠിക്കുകയും, അവ പരിഹരിക്കുന്നതിന് വേണ്ടിയുളള മാര്‍ഗങ്ങള്‍കര്‍ഷകര്‍ക്ക് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
  5. പൊതുജലാശയങ്ങള്‍, നദി, പുഴകള്‍, അണക്കെട്ടുകള്‍ എന്നിവയിലെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഫിഷറീസ് വകുപ്പ് സോഷ്യല്‍ഫിഷറീസ് എന്ന പദ്ധതിയിലൂടെ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കി വരുന്നു..
  6. മത്സ്യകൃഷിയിലെ സംശയങ്ങള്‍ സാധൂകരിക്കുന്നതിനും, മത്സ്യകൃഷിയെപ്പറ്റിയുളള അറിവുകള്‍ പകരുന്നതിനുമായി ജില്ലാ ജലകൃഷി വ്യാപനത്തിന്‍റെ സഹായത്തോടെ പഞ്ചായത്തുകളില്‍കര്‍ഷകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു.

ജില്ലാ ഫിഷറസ് ഓഫീസ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതികള്‍

മത്സ്യത്തൊഴിലാളിക്ഷേമനിധിബോര്‍ഡില്‍അംഗത്വമുളള കര്‍മ്മോന്മുഖരായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുളള ആനുകൂല്യം വകുപ്പില്‍ നിന്നും നല്‍കി വരുന്നു. ഹോസ്റ്റല്‍ഫീസ്, മെസ്ഫീസ്, ട്യൂഷന്‍ഫീസ് എന്നീ ഇനങ്ങളിലാണ് ആനുകൂല്യം നല്‍കുന്നത്.

സമ്പാദ്യ സമാശ്വാസപദ്ധതി

മത്സ്യത്തൊഴിലാളിക്ഷേമനിധിബോര്‍ഡില്‍അംഗത്വമുളള മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസത്തിലെ ധനസഹായം എന്ന നിലയില്‍ സമ്പാദ്യ സമാശ്വാസപദ്ധതി നടപ്പിലാക്കി വരുന്നു. ഗുണഭേക്താക്കള്‍ക്ക് ഒക്ടോബര്‍മാസം മുതല്‍മാര്‍ച്ച് വരെയുളള 6 മാസം വഹിതം അടയ്ക്കുകയും ജൂണ്‍ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി മൂന്ന് ഗഡുക്കളായി തുകയുടെ 3 ഇരട്ടി തുക (കേന്ദ്രവിഹിതവും, സംസ്ഥാനവിഹിതവും സഹിതം) ഗുണഭോക്താവിന് തിരികെ ലഭിക്കുകയും ചെയ്യുന്നു. നിലവില്‍ ഗുണഭോക്തൃവിഹിതം മാസം 250/- രൂപയാണ്.

ഭവനനിര്‍മ്മാണപദ്ധതി

മത്സ്യത്തൊഴിലാളിക്ഷേമനിധിബോര്‍ഡില്‍അംഗത്വമുളള കര്‍മ്മോന്മുഖരായ ഉള്‍നാടന്‍മത്സ്യത്തൊഴിലാളികള്‍ക്കാണ് ആനുകൂല്യം നല്‍കിവരുന്നത്. സ്വന്തമായി വീടില്ലാത്ത, സ്വന്തമായി 3 സെന്‍റില്‍കുറയാത്ത സ്ഥലമുളളവരാണ് ഗുണഭോക്താക്കള്‍. 3 ഗഡുക്കളായി 3 ലക്ഷം രൂപ ആനുകൂല്യമായി നല്‍കിവരുന്നു.

മത്സ്യബന്ധന യാനങ്ങള്‍, സ്വതന്ത്ര വലകള്‍, മത്സ്യംവളര്‍ത്തുന്നകുളങ്ങള്‍എന്നിവയുടെ രജിസ്ട്രേഷന്‍

പൊതുജലാശയങ്ങളില്‍ മത്സ്യബന്ധനം നടത്തി വരുന്നവര്‍ക്കായി അവരുടെ യാനങ്ങള്‍,വലകള്‍, എന്നിവ വകുപ്പില്‍നിന്നും രജിസ്റ്റര്‍ചെയ്യുകയും, മത്സ്യബന്ധനം നടത്തുവാനുളള ലൈസന്‍സ് നല്‍കിവരികയും ചെയ്യുന്നു. കൂടാതെ മത്സ്യകൃഷി ചെയ്തുവരുന്നവരുടെ കുളങ്ങളുടെ രജിസ്ട്രേഷനും മത്സ്യകൃഷി ചെയ്യുന്നതിനുളള ലൈസന്‍സും നല്‍കിവരുന്നു. ഏതെങ്കിലും തരത്തിലുളള പ്രകൃതി ദുരന്തങ്ങള്‍മൂലമുണ്ടാകുന്ന നാശനഷ്ടം ഇത്തരം രജിസ്ട്രേഡ് ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് സഹായമാകുകയും ചെയ്യുന്നു.

ഓഫീസ് വിവരങ്ങള്‍

ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടറുടെ കാര്യാലയം, കുമളി പി.ഒ, ഇടുക്കി ജില്ല, പിന്‍-685509.
ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയം, മത്സ്യകര്‍ഷകവികസന ഏജന്‍സി. കുമളി പി.ഒ, ഇടുക്കി ജില്ല, പിന്‍-685509
പഞ്ചായത്ത് കാര്യാലയം, കുമളി, ഇടുക്കി ജില്ല
ഫോണ്‍: 04869 222326, ഇമെയില്‍: adidkfisheries[at]gmail[dot]com