അടയ്ക്കുക

സഹകരണ വകുപ്പ്

ഇടുക്കി ജില്ലയുടെ സാമൂഹിക സാമ്പത്തിക രംഗത്ത് സഹകരണ വകുപ്പ് വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുണ്ട്. ഇടുക്കി ജില്ലയില്‍ സഹകരണ വകുപ്പ് സഹകരണ സംഘങ്ങള് വഴി വിവിധ മേഖലകളില്‍ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്. കൂടാതെ കര്‍ഷക സഹകരണ സംഘങ്ങള്‍ വഴി വിത്തുകളും വളങ്ങളും വിതരണം ചെയ്യുകയും കാര്‍ഷിക രംഗത്ത് വിവിധ മേഖലകളില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. ഹൌസിംഗ് സഹകരണ സംഘങ്ങള്‍ വഴി ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഭവന വായ്പ നല്‍കുന്നുണ്ട്. ആശുപത്രി സഹകരണ സംഘങ്ങള്‍ ആരോഗ്യരംഗത്ത് വളരെ മികച്ച പ്രകടനം കാഴ്ച വെക്കുന്നു. വളരെയധികം വിദ്യാര്‍ത്ഥികള്‍ സഹകരണ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്നുണ്ട്. വനിതാ സഹകരണ സംഘങ്ങള്‍ ജില്ലയിലെ സ്ത്രീ ശാക്തീകരണത്തില് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ജില്ലയുടെ സര്‍വ്വോന്മുഖമായ വികസന രംഗത്ത് സഹകരണ മേഖലയുടെ പങ്ക് വളരെ വലുതാണ്.

ജില്ലാതലത്തില്‍‍ സഹകരണ മേഖലയ്ക്ക് രണ്ട് പ്രധാന വിഭാഗങ്ങളാണുള്ളത്. ഒന്ന് ജനറല്‍ വിഭാഗവും മറ്റൊന്ന് ഓഡിറ്റ് വിഭാഗവും.

ജനറല്‍ വിഭാഗത്തിന്‍റെ മേലധികാരി ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍)-ഉം ഓഡിറ്റ് വിഭാഗത്തിന്‍റെ മേലധികാരി ജോയിന്‍റ് ഡയറക്ടറും ആണ്.

ആഫീസുകള്‍

ജില്ലാ ആഫീസ്

ഓഫീസ് ഓഫ് ദി ജോയിന്‍റ് രജിസ്ട്രാര്‍‍ (ജനറല്‍), പൈനാവ് പി.ഒ., പൈനാവ് – 685 603.
ഇ-മെയിൽ – jrgidukki[at]gmail[dot]com
ഫോൺ നമ്പർ : 04862 232 394.

താലൂക്ക് ആഫീസ് – ദേവികുളം

സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ആഫീസ്, ദേവികുളം, മൂന്നാര്‍ പി.ഒ.,, പിന്‍ – 685 612,
ഇ-മെയിൽ – argdevikulam[at]gmail[dot]com
ഫോൺ നമ്പർ – 04865 230 444.

താലൂക്ക് ആഫീസ് – ഉടുമ്പന്‍ചോല

സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ആഫീസ് ഉടുമ്പന്‍ചോല, നെടുങ്കണ്ടം പി.ഒ., പിൻ – 685 533,
ഇ-മെയിൽ – argchola[at]gmail[dot]com
ഫോൺ നമ്പർ – 04868 232 037.

താലൂക്ക് ആഫീസ് – പീരുമേട്

സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ആഫീസ് പീരുമേട്, പീരുമേട് പി.ഒ
ഫോൺ നമ്പർ – 04869 232 221
ഇ-മെയിൽ – aropmd[at]gmail[dot]com

താലൂക്ക് ആഫീസ് – തൊടുപുഴ

സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ആഫീസ് (ജനറൽ) തൊടുപുഴ , തൊടുപുഴ പോസ്റ്റ്, പിൻ – 685 584
ഫോൺ നമ്പർ – 04862 222 238
ഇ-മെയിൽ – argtdpa[at]gmail[dot]com