ക്ഷീരവികസനവകുപ്പ്
പാലുല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കണം എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. പാലുല്പാദനത്തിന്റെ കാര്യത്തിൽ ഇടുക്കി ജില്ല സംസ്ഥാനതലത്തിൽ മൂന്നാമതാണ് . ജില്ലയിലെ ഇപ്പോഴത്തെ പ്രതിദിന പാലുല്പാദനം 1.82 ലക്ഷം ലിറ്റർ ആണ്. 2014-15 ൽ ജില്ലയുടെ പാൽ സംഭരണം 48.5 ലക്ഷം മെട്രിക്ക് ടൺ ആയിരുന്നത് 2015-16 ൽ 55.1 ലക്ഷം മെട്രിക്ക് ടൺ ആയി ഉയർന്നു. 13.63 ശതമാനം വർദ്ധനവ് ആണ് രേഖപ്പെടുത്തിയത്.
ജില്ലയിൽ ആകെ 210 ക്ഷീര സംഘങ്ങൾ ക്ഷീരവികസനവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. . ഇതിൽ 192 ക്ഷീരസംഘങ്ങളിലൂടെ 7000 ക്ഷീരകർഷകർ പാൽ അളക്കുന്നു. പ്രതിദിനം 1.82 ലക്ഷം ലിറ്റർ പാൽ ഈ സംഘങ്ങളിലൂടെ സംഭരിക്കപ്പെടുന്നുണ്ട്.പാൽ ഉല്പാദനരംഗത്ത് പാലിന്റെയും പാലുല്പന്നങ്ങളുടെയും വിപണനസാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഇടുക്കി ജില്ലയുടെ ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കാൻ അനന്ത സാദ്ധ്യതകൾ ആണുള്ളത്.
ഓർഗനൈസേഷണൽ സ്ട്രക്ച്ചർ
ക്ഷീരവികസനവകുപ്പിന്റെ ജില്ലാ മേധാവി ഡെപ്യൂട്ടി ഡയറക്ടർ ആണ്.അദ്ദേഹത്തിന്റെ കീഴിൽ രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാർ പ്രവർത്തിക്കുന്നു ( അസിസ്റ്റന്റ് ഡയറക്ടർ,ഡയറി ലാബ് & ജില്ലാ ഗുണനിയന്ത്രണ ഓഫീസർ ). 8 ബ്ലോക്ക് പഞ്ചായത്തുകളിലും ഒരു ഗ്രാമപ്പഞ്ചായത്തിലുമായി 9 ക്ഷീര വികസന യൂണിറ്റുകൾ പ്രവർത്തിക്കുന്നു.കട്ടപ്പന,നെടുങ്കണ്ടം, പീരുമേട്,അടിമാലി,ദേവികുളം,ഇടുകി, ഇളംദേശം,തൊടുപുഴ എന്നിവയാണ് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകൾ. വാത്തിക്കുടി ക്ഷീരവികസന യൂണിറ്റ് ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്നു. ക്ഷീര വികസന ഓഫീസർമാരെ സഹായിക്കാൻ യൂണിറ്റ് തലത്തിൽ ഡയറി ഫാം ഇൻസ്ട്രക്ടർമാർ ഉണ്ട്.