അടയ്ക്കുക

വിനോദസഞ്ചാര പാക്കേജുകൾ

മൂന്നാർ ടൂർ പാക്കേജുകൾ

ദൈനംദിന സന്ദർശന ടൂർ (തേയില താഴ്വര ടൂർ )

മാട്ടുപ്പെട്ടി, എക്കോ പോയിന്റ് , കുണ്ടള , ടോപ് സ്റ്റേഷൻ , മൂന്നാർ , രാജമല (ഇരവികുളം നാഷണൽ പാർക്ക് ), ആറ്റുകാട് വെള്ളച്ചാട്ടം, പോതമേട് വ്യൂ പോയിന്റ് . സമയക്രമം: 9 am മുതൽ 6 pm വരെ, Rs. 400/- ഒരാൾക്ക്. ബുക്കിംഗിന് ബന്ധപ്പെടുക : ഡി ടി പി സി ഇൻഫർമേഷൻ സെന്റർ , മൂന്നാർ ഫോൺ : 04865-231516

ചന്ദന താഴ്വര ടൂർ

നയ്മക്കാട് വ്യൂ പോയിന്റ് , ലക്കം വെള്ളച്ചാട്ടം, വാഗുവരൈ വ്യൂ പോയിന്റ് , കാപ്പി-തേയില തോട്ടങ്ങൾ, ചന്ദനക്കാട് , ചിന്നാർ വന്യജീവി സങ്കേതം. സമയക്രമം: 10 am മുതൽ 6 pm വരെ , Rs.400/-

വില്ലേജ് ടൂർ

ദേവികുളം സിഗ്നൽ പോയിന്റ് , വിശാല കാഴ്ചാ പോയിന്റ്, തേയിലത്തോട്ടങ്ങൾ, ലോക്ക് ഹാർട്ട് ക്യാമ്പ്, ചിന്നക്കനാലിന്റെ പ്രകൃതി സൗന്ദര്യം, ആനയിറങ്കൽ അണക്കെട്ട്, കള്ളിമാലി വ്യൂ പോയിന്റ് , സുഗന്ധ കൃഷിഭവന സന്ദർശനം, ശ്രീനാരായണപുരം റിപ്പിൾ വെള്ളച്ചാട്ടം , നദീതട നടത്തം, ചിത്തിരപുരം വ്യൂ പോയിന്റ്. സമയക്രമം: 9.30 am മുതൽ 6 pm വരെ , Rs.400/-

ബോട്ട് സവാരി

മൂന്നാർ – പഴയ മൂന്നാറിലെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ബോട്ടിംഗ് സൗകര്യങ്ങൾ – Ph: 04865-231516. ബോട്ടിംഗ് ചാർജ് : തുഴച്ചിൽ വള്ളം: Rs. 30 ഒരാൾക്ക് 30 മിനിറ്റ് , മോട്ടോർ ബോട്ട് : Rs. 200 3 പേർക്ക് 15 മിനിറ്റ് സമയത്തേയ്ക്ക്, പെഡൽ ബോട്ട് : Rs. 50 (2 സീറ്റ്), Rs. 100 (4 സീറ്റ്) 30 മിനിറ്റ് സമയത്തേയ്ക്ക്

മാട്ടുപ്പെട്ടി

സ്പീഡ് ബോട്ട്: Rs.600/- 15 മിനിറ്റ് നേരത്തേയ്ക്ക് (പരമാവധി 5 പേർ), സഫാരി ബോട്ട് : Rs. 1400/- 20 സീറ്റ് 30 മിനിറ്റ് സമയത്തേയ്ക്ക്. ബോട്ടിംഗ് സമയം: 09:00 – 17:30 hrs. ഇന്ത്യ – സ്വിസ് പ്രൊജക്റ്റ് Ph: 04865-242201

സൈക്കിൾ വാടകയ്ക്ക്

ഡി ടി പി സി മൂന്നാറിൽ സൈക്ലിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുന്നു (Rs. 25/- ഒരു സൈക്കിളിന് ഒരു മണിക്കൂർ സമയത്തേയ്ക്ക്, Rs.150/- ഒരു സൈക്കിളിന് ഒരു ദിവസത്തേയ്ക്ക്)

തേയില ഫാക്ടറി സന്ദർശനം

ടാറ്റാ ടീ ലിമിറ്റഡിന്റെ 26 ഫാക്ടറികളിൽ ഒന്ന് സന്ദർശിക്കാൻ അനുമതി ലഭിക്കും. റീജിയണൽ ഓഫീസ് മൂന്നാർ,ഫോൺ : 05865-230561 മുതൽ 230565 വരെ

മൂന്നാർ ട്രെക്കിംഗ് റൂട്ട്

പാലപ്പെട്ടി – ചാമ്പക്കാട് കരിമുട്ടി – ഇഞ്ചപ്പറ്റി കരിമുട്ടി – ആലാംപെട്ടി.
വാളറാ ( അടിമാലിയിൽ നിന്നും 10 കി.മി , കൊച്ചി – മധുരൈ ഹൈവേയിൽ ): വാളറയിൽ പച്ച വനങ്ങളാൽ വലയം ചെയ്ത വെള്ളച്ചാട്ടങ്ങൾ ഉണ്ട്

മൂന്നാർ ട്രെക്കിംഗ് റൂട്ട്

ആനമുടി – രാജമല – മീശപുളിമല – ടോപ് സ്റ്റേഷൻ – കുണ്ടള – ദേവികുളം

സാൻറ്ൽ വാലി ടൂർ:

Tour covers: മറയൂർ , ചിന്നാർ . പുറപ്പെടുന്നത് : 0900 hrs. തിരിച്ചെത്തുന്നത് : 1900 hrs. നിരക്ക്: Rs. 300 ഒരാൾക്ക് .

മൂന്നാർ ടൂറിസ്റ്റ് സർക്യൂട്ടുകൾ

മൂന്നാർ – മാട്ടുപ്പെട്ടി ഡാം – എക്കോ പോയിന്റ് – കുണ്ടള ഡാം – ടോപ് സ്റ്റേഷൻ (34 km)
മൂന്നാർ – പോതമേട് – ചിത്തിരപുരം – പള്ളിവാസൽ – ചീയപ്പാറ – അടിമാലി – വാളറ (40 km) മൂന്നാർ – രാജമല – മറയൂർ – ചിന്നാർ(70 km)
മൂന്നാർ – ദേവികുളം – ലോക്ക് ഹാർട്ട് ഗ്യാപ് – പവർ House വാട്ടർഫാൾസ്, ആനയിറങ്കൽ(24 km)