അടയ്ക്കുക

സൈനിക ക്ഷേമ ഓഫീസ്

വിമുക്തഭടന്മാര്‍, യുദ്ധവിധവകള്‍, അവരുടെ ആശ്രിതര്‍ എന്നിവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും സൈനികരുടെയും അവരുടെ ആശ്രിതരുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സൈനികക്ഷേമ സംബന്ധിയായ ഫണ്ടുകളുടെ ഭരണവും വിനിയോഗവും സൈനിക സേവനത്തിന് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കല്‍ എന്നീ ലക്ഷ്യങ്ങളോടെ കേരള സര്‍ക്കാരിന്‍റെ പൊതുഭരണവകുപ്പിന്‍ കീഴില്‍ സൈനിക ക്ഷേമവകുപ്പ്‌ പ്രവര്‍ത്തിക്കുന്നു. സൈനിക ക്ഷേമ വകുപ്പ്‌ ഡയറക്‌ടറേറ്റ്‌ തിരുവനന്തപുരത്തും കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ സൈനിക ക്ഷേമ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. ഇടുക്കി ജില്ലാ സൈനികക്ഷേമ ഓഫീസ് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍റെ പുതിയ ബ്ലോക്കില്‍ ഒന്നാം നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തുല്യ പങ്കു വഹിക്കുന്നു.

കാര്യനിര്‍വ്വഹണത്തിനായി കേരള സര്‍ക്കാരിന്‍റെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ പ്രവൃത്തിക്കുന്ന സംസ്ഥാന സൈനിക ക്ഷേമ കാര്യാലയത്തിന്‌ ഡയറക്‌ടറേറ്റ്‌ ജനറല്‍ റീസെറ്റില്‍മെന്‍റ് (DGR) കേന്ദ്രീയ സൈനിക ബോര്‍ഡ്‌ (കെ .എസ്.ബി ) എന്നീ കേന്ദ്രസ്ഥാപനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കേണ്ട ചുമതല കൂടിയുണ്ട്‌. സംസ്ഥാന സൈനിക ക്ഷേമ കാര്യാലയം, ജില്ലാ സൈനിക ക്ഷേമ ഓഫീസുകള്‍ മുഖാന്തിരം നടപ്പിലാക്കുന്ന ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സ്‌ അമാല്‍ഗമേറ്റഡ്‌ ഫണ്ട്‌ (എ.ഫ് ), സ്റ്റേറ്റ്‌ മിലിട്ടറി ബനവലന്റ്‌ ഫണ്ട്‌ (എസ്.എം.ബി .എഫ് ) ജില്ലാ മിലിട്ടറി ബെനവലന്റ്‌ ഫണ്ട്‌ (ഡി.എം.ബി.എഫ് ) മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമനിധിയടക്കമുള്ള സംസ്ഥാന സര്‍ക്കാര്‍ ധനസഹായം എന്നിവയാണ്‌.

ജില്ലാ ഓഫീസര്‍ : ശ്രീ. എ കിഷന്‍
സ്ഥാനപ്പേര് : ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍
ടെലിഫോണ്‍ : 04862-222904
ഈ-മെയില്‍ : zswoidukki[at]gmail[dot]com
ഈ ഓഫീസ് വഴി നടപ്പിലാക്കുന്ന സൈനിക വകുപ്പിന്‍റെ വിവിധക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ക്കായി താഴപ്പറയുന്ന വെബ്സൈറ്റ്കള്‍ സന്ദര്‍ശിക്കുക
സൈനിക ക്ഷേമ വകുപ്പ് : www.sainikwelfarekerala.org
കേന്ദ്രിയ സൈനിക ബോര്‍ഡ്‌ : www.ksb.gov.in,
ഡയറക്ടര്‍ ജനറല്‍ റീസെറ്റില്‍മെന്‍റ്: www.dgrindia.com
ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എക്സ്സര്‍വീസ്മെന്‍ വെല്‍ഫെയര്‍ (കേന്ദ്ര പ്രതിരോധ മന്ത്രാലയം): www.desw.gov.in