അടയ്ക്കുക

ശുചിത്വ മിഷന്‍

സമ്പൂര്‍ണ്ണ ശുചിത്വ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടി സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം എന്ന പേരില്‍ ആരംഭിച്ച ഈ പദ്ധതിയ്ക്ക് ഇടുക്കി ജില്ലയില്‍ തുടക്കം കുറിച്ചത് 2004 ലാണ്. 2012 ഏപ്രി ല്‍ 1 മുതല്‍ ഇത് നിര്‍മ്മ ല്‍ ഭാരത് അഭ്യാ ന്‍ (എന്‍ ബി എ) എന്ന പേരിലും 02.10.2014 മുതല്‍ സ്വച്ഛ് ഭാരത് മിഷ ന്‍ (ഗ്രാമീണ്‍) എന്നും പുന ര്‍ നാമകരണം ചെയ്തിട്ടുണ്ട്. എല്ലാ വീടുകള്‍ക്കും ശുചിത്വ ടോയ് ലറ്റ് പൊതു സ്ഥാപനങ്ങള്‍ക്ക് മതിയായ ശുചിത്വസംവിധാനങ്ങള്‍, ഖര ദ്രവ മാലിന്യ പരിപാലന സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തുക. ഇവ ജനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മുന്‍കൈയ്യി ല്‍ ഏറ്റെടുക്കുന്നതിന് ഇവരെ പ്രചോദിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ (വിവരം, വിദ്യാഭ്യാസം, ആശയവിനിമയം ,..) നടത്തുക.

താഴെപ്പറയുന്നവയാണ് സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍

– വ്യക്തിഗത കക്കൂസുകളും, പൊതു കക്കൂസുകളും
– സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍റ് മുതലായ തിരക്കേറിയ പൊതിസ്ഥലങ്ങളില് പൊതുശുചിത്വ സമുച്ചയങ്ങള്‍ ലഭ്യമാക്കുക.
– പരിസര ശുചിത്വം പാലിക്കുന്നതിന് വീടുകളിലും പൊതുസ്ഥാപനങ്ങളിലും ഖരമാലിന്യ പരിപാലന സംവിധാനങ്ങള്‍‍ ഏര്‍പ്പെടുത്തുക.

പദ്ധതികള്‍

പൊതുശുചിത്വ സമുച്ചയങ്ങള്‍

വ്യക്തിഗത ടോയ്ലലറ്റ് നിര്‍മ്മിക്കാന്‍ കഴിയാത്ത വീടുകള്‍ക്ക് കഴിയുന്നതും ഒരു യൂണിറ്റ് ലഭിക്കും വിധം പഞ്ചായത്തുകള്‍ക്ക് പൊതുശുചിത്വ സമുച്ചയങ്ങള്‍ നിര്‍മ്മിക്കാവുന്നതാണ്. പൊതുജനങ്ങള്‍ ധാരാളമായി വരുന്ന സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ് മുതലായ പൊതുസ്ഥലങ്ങളില് പൊതു ടോയ് ലെറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍മ്മിക്കാവുന്നതാണ്. തുടര്‍ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് പണം കൊടുത്ത് ഉപയോഗിക്കുന്ന വിധത്തില്‍ കഴിയുന്നതും പൊതു ടോയ് ലറ്റ് നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കണം സ്വച്ഛ് ഭാരത് മിഷ ന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം ഒരു യൂണിറ്റിന് പരമാവധി 2 ലക്ഷം രൂപയാണ്. ഇതിന്‍റെ 90 ശതമാനം സ്വച്ഛ് ഭാരത് മിഷന്‍(ഗ്രാമീണ്‍) ഫണ്ടില്‍ നിന്നും നല്കാവുന്നതാണ്. 1 യൂണിറ്റി ല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ് ലറ്റ് – മൂത്രപ്പുര സംവിധാനങ്ങളും വാഷ് ബേസിന്‍, വൈദ്യുതി, ഇടതടവില്ലാതെ വെള്ളം എന്നീ സൌകര്യങ്ങളും ഉറപ്പാക്കി വേണം നിര്‍മ്മിക്കാന്‍. കേന്ദ്ര-സംസ്ഥാന ഗുണഭോക്തൃവിഹിതം യഥാക്രമം 60:30:10 എന്ന അനുപാതത്തിലാണ് നിശ്ചയിച്ചിട്ടുള്ളത്. ശുചിത്വമിഷന്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന രീതിയിലുള്ള സൌകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ അംഗീകൃത എസ്റ്റിമേറ്റ് നല്കുന്ന മുറയ്ക്ക് യൂണിറ്റ് ഒന്നിന് 1,80,000/- രൂപ വീതം നല്കുന്നതാണ്. ഗുണഭോക്തൃ വിഹിതം ലഭ്യമല്ലെങ്കില്‍ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം, എം പി, എം എല്‍ എ ഫണ്ട് തുടങ്ങിയവയില്‍ നിന്നും വകയിരുത്താവുന്നതാണ്.

ഖരമാലിന്യ പരിപാലനം

ശുചിത്വത്തിന്‍റെ രണ്ടാം തലമുറ പ്രശ്നങ്ങള്‍‍‍‍ അഭിമുഖീകരിക്കുന്ന കേരളത്തില്‍ പുതുക്കിയ പ്രൊജക്ട് അനുസരിച്ച് വളരെ പ്രധാനപ്പെട്ട ഘടകമാണ് ഖരദ്രവ മാലിന്യ പരിപാലനം. ഖരമാലിന്യ പരിപാലന പദ്ധതി നടത്തിപ്പിനായി അടങ്കല്‍ തുകയുടെ 50 ശതമാനം(പരമാവധി 35 ലക്ഷം രൂപ വരെ) സംസ്ഥാന സര്‍ക്കാർ വിഹിതമായി നല്കി വരുന്നു.
സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പുതിയ സംവിധാനമനുസരിച്ച് വീടുകളിലെ വിവിധ തരത്തിലുള്ള കംപോസ്റ്റിംഗ് യൂണിറ്റുകള്‍ക്ക്സബ്സിഡിയില്‍ 50 ശതമാനം ഗവണ്‍മെന്‍റും 50 ശതമാനം ഗുണഭോക്താവും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 75 ശതമാനം ഗവണ്‍മെന്‍റും 25 ശതമാനം പട്ടിക ജാതി ഗുണഭോക്തവും അടയ്ക്കേണ്ടതാണ്.

വിവര വിജ്ഞാന വ്യാപന പ്രവര്ത്തനങ്ങള്‍

സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) നിര്‍ദ്ദേശ പ്രകാരം പ്രൊജക്ടിന്‍റെ 5 ശതമാനം തുകയും ഐ.ഇ.സി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ചിട്ടുള്ളതാണ്. വിവിധ ഐ.ഇ.സി പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തികളിലും സമൂഹത്തിലും ശുചിത്വശുചിത്വാരോഗ്യ ബോധവത്കരണം നടത്തുകയും സാമൂഹികമായി സ്വീകാര്യമായ ശുചിത്വശീലങ്ങള്‍ അനുവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും ഇതിന് നേതൃത്വം നല്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുകയുമാണ് ഈ ഘടകത്തിന്‍റെ ലക്ഷ്യം.

ഓഫീസ് വിശദാംശങ്ങള്‍

ജില്ലാ കോ-ഓര്‍ഡിനേറ്റർ, ജില്ലാ ശുചിത്വമിഷന്‍
ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്,പൈനാവ് പി ഓ – 685603
സ്ഥലം – പൈനാവ്
ഫോണ്‍ നമ്പർ 04862-232295
ഇ മെയില്‍ – idk[dot]sm[at]kerala[dot]gov[dot]in,   sanitationidk[at]gmail[dot]com

ഓഫീസര്‍ – വിശദാംശങ്ങള്‍

തസ്തിക – അസ്സി.ഡെവലപ്പ്മെന്‍റ് കമ്മീഷണർ & ജില്ലാ കോ-ഓര്‍ഡിനേറ്റർ
ഫോണ്‍ – 04862-232295
ഇ മെയില്‍ – idk[dot]sm[at]kerala[dot]gov[dot]in