അടയ്ക്കുക

പൊതുവിതരണവകുപ്പ്

കേരളത്തിലെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍സാധനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയിലും അളവിലും റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന സ്റ്റാറ്റ്യൂട്ടറി റേഷന്‍സമ്പ്രദായം 1964-ല്‍ കേരളത്തില്‍ ആരംഭിച്ചു. റവന്യു വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയും പിന്നീട് പ്രവര്‍ത്തനവൈപുല്യം കണക്കിലെടുത്ത് 1974-ല്‍ പൊതുവിതരണവകുപ്പ് രൂപീകരിക്കപ്പെടുകയും ചെയ്തു.. 1966-ലെ കേരള റേഷനിംഗ് ഉത്തരവ് അടിസ്ഥാനപ്പെടുത്തി വകുപ്പ് പ്രവര്‍ത്തിച്ചുവരുന്നു. പില്‍ക്കാലത്ത് വകുപ്പിന്റെ പേര് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യം എന്ന് മാറ്റുകയുമുണ്ടായി.

വകുപ്പ് തലവന്‍ സിവില്‍ സപ്ലൈസ് ഡയറക്ടറാണ്. കേരളത്തിലെ റേഷന്‍വിതരണചുമതല നിര്‍വ്വഹിക്കുന്നതിനായി ഒരു റേഷനിംഗ് കണ്‍ട്രോളര്‍ പ്രവര്‍ത്തിച്ചുവരുന്നു. ജില്ലകളില്‍ ഓരോ ജില്ലാ സപ്ലൈ ഓഫീസര്‍മാരും താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരും നിലവിലുണ്ട്. ഫീല്‍ഡില്‍ റേഷന്‍വിതരണം നിരീക്ഷിക്കുന്നതിനും പരിശോധനകള്‍ നടത്തുന്നതിനും മറ്റ് അന്വേഷണങ്ങള്‍ക്കും താലൂക്ക് സപ്ലൈ ഓഫീസുകളില്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും ഉണ്ട്. ഇടുക്കി ജില്ല നിലവില്‍ വന്ന 1972 ജനുവരി 26-ന് മുമ്പ് ഈ ദേശത്തെ റേഷന്‍വിതരണം എറണാകുളം, കോട്ടയം ജില്ലാ സപ്ലൈ ഓഫീസുകളുടെ നിയന്ത്രണത്തില്‍ നടന്നുവന്നിരുന്നു. ജില്ലാ രൂപീകരണത്തോടെ കുയിലിമലയില്‍ ഇടുക്കി ജില്ലാ സപ്ലൈ ഓഫീസ് നിലവില്‍ വന്നു. ജില്ലാ സപ്ലൈ ഓഫീസി്ന്റെ കീഴില്‍ തൊടുപുഴ, ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് താലുക്ക് സപ്ലൈ ഓഫീസുകളും നിലവില്‍ വന്നു. പുതിയ താലൂക്ക് രൂപീകരണം വന്നതിനെത്തുടര്‍ന്ന് 2016-ല്‍ ഇടുക്കി താലുക്ക് സപ്ലൈ ഓഫീസും നിലവില്‍ വന്നു. ഇപ്പോള്‍ ജില്ലയില്‍ ആകെ 5 താലുക്ക് സപ്ലൈ ഓഫീസുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.

സേവനങ്ങള്‍

ഒരു കുടുംബത്തിന് റേഷന്‍കാര്‍ഡ് നല്‍കുന്നതിന് ചുമതലപ്പെട്ടിട്ടുള്ള അധികാരി താലൂക്ക് സപ്ലൈ ഓഫീസറാണ്. റേഷന്‍കാര്‍ഡ് നല്‍കല്‍, പേരു് കൂട്ടി ച്ചേര്‍ക്കല്‍, പേര് കുറവ് ചെയ്യല്‍, അത്യാവശ്യഘട്ടങ്ങളില്‍ താല്‍ക്കാലിക കാര്‍ഡുകള്‍, ഡ്യൂപ്പ്ലിക്കേറ്റ് കാര്‍ഡുകള്‍ ഇവ അനുവദിക്കല്‍ എന്നിവയും താലൂക്ക് സപ്ലൈ ഓഫീസുകളില്‍നിന്നുള്ള സേവനങ്ങളാണ്. അഗതിമന്ദിര ങ്ങള്‍, അനാഥമന്ദിരങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് റേഷന്‍ നല്‍കുന്നതിനായി റേഷന്‍പെര്‍മിറ്റുകളും നല്‍കിവരുന്നുണ്ട്. പൊതുവിപണി യില്‍ ഇടപെട്ട് പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിനായി പഴം, പച്ചക്കറി, പലചരക്കുകടകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ പരിശോധനകളും റെയ്ഡുകളും വകുപ്പ് നടത്തിവരുന്നു. ഉപഭോക്താക്കളുടെ താല്‍പര്യ സംരക്ഷ ണാര്‍ത്ഥം ജില്ലാ സപ്ലൈ ഓഫിസറുടെചുമതലയില്‍ ജില്ലാ ഭക്ഷ്യോപദേശക സമിതിയും ഗ്യാസ് വിതരണത്തിലെ പരാതികള്‍ക്ക് പരീഹാരമുണ്ടാക്കുന്ന തിന് ഗ്യാസ് ഏജ‍ന്‍സികളും എണ്ണക്കമ്പനികളും പങ്കെടുക്കുന്ന ഓപ്പണ്‍ഫോറ ങ്ങളും നടത്തിവരുന്നു. താലൂക്ക് തലത്തില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലും വില്ലേജ് തലത്തില്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലും ഭക്ഷ്യോപദേശകസമിതികളും പ്രവര്‍ത്തിച്ചുവരുന്നു. ഇപഭോക്താക്കളുടെ പരാതികള്‍ അറിയിക്കുന്നതിനായി ടോള്‍ഫ്രീ നമ്പര്‍ 1800-425-1550, 1967 എന്നിവ നിലവിലുണ്ട്.

റേഷന്‍കാര്‍ഡുകള്‍

2013-ല്‍ ഇന്‍ഡ്യയില്‍ ഭക്ഷ്യസുരക്ഷാനിയമം നിലവില്‍ വന്നതോടെ വകുപ്പില്‍വന്ന പരിഷ്കരണങ്ങളുടെ ഭാഗമായി ഇപ്പോള്‍ നാലുനിറങ്ങളിലുള്ള നാലുതരം റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്തുവരുന്നു. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയുടെ പേരിലാണ് കാര്‍ഡുകള്‍ നല്‍കുന്നത്.

  1. എ.എ.വൈ കാര്‍ഡുകള്‍ (മഞ്ഞ നിറം)
  2. മുന്‍ഗണനാകാര്‍ഡുകള്‍ (പിങ്ക് നിറം)
  3. മുന്‍ഗണനേതര സബ്സിഡി കാര്‍ഡുകള്‍ (നീല നിറം)
  4. മുന്‍ഗണനേതര കാര്‍ഡുകള്‍ (വെള്ള നിറം)

ഇവയില്‍ മുന്‍ഗണനാകാര്‍ഡുകള്‍ (പിങ്ക് നിറം) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നല്‍കിവരുന്നതും, എ.എ.വൈ കാര്‍ഡുകള്‍(മഞ്ഞനിറം) സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന് നല്‍കുന്നതുമാണ്. ഈ രണ്ടുവിഭാഗങ്ങള്‍ക്കും സൗജന്യമായി റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നു. മുന്‍ഗണനേതര സബ്സിഡി വിഭാഗത്തിന് 2 രൂപ നിരക്കില്‍ റേഷന്‍സാധനങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ സബ്സിഡിയോടുകൂടി നല്‍കിവരുന്നു. പൊതുവിഭാഗത്തില്‍പെട്ടവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന വിലയ്ക്ക് റേഷന്‍സാധനങ്ങള്‍ നല്‍കിവരുന്നു. ഓരോ തരത്തിലുമുള്ള കാര്‍ഡുകള്‍ക്ക് ലഭിക്കുന്ന റേഷന്‍സാധനങ്ങളും അവയുടെ വിലയും താഴെ കാണിച്ചിരിക്കുന്നു

അര്‍ഹതപ്പെട്ട അളവ് (പ്രതിമാസം)
കാര്‍ഡ് വിഭാഗം അരി ഗോതമ്പ് മണ്ണെണ്ണ ആട്ട
1 മുന്‍ഗണനാകാര്‍ഡ് (ഒരംഗത്തിന്) 4കി.ഗ്രാം 1കി.ഗ്രാം ഇ-കാര്‍ഡിന് 1/2 ലിറ്റര്‍ എന്‍.ഇ കാര്‍ഡിന് 4 ലിറ്റര്‍
2 എ.എ.വൈ കാര്‍ഡ് (ഒരു കാര്‍ഡിന്) 30കി.ഗ്രാം 5കി.ഗ്രാം ഇ-കാര്‍ഡിന് 1/2 ലിറ്റര്‍ എന്‍.ഇ കാര്‍ഡിന് 4 ലിറ്റര്‍
3 മുന്‍ഗണനേതര സബ്സിഡി കാര്‍ഡ് (ഒരംഗത്തിന്) 2കി.ഗ്രാം ഇ-കാര്‍ഡിന് 1/2 ലിറ്റര്‍ എന്‍.ഇ കാര്‍ഡിന് 4 ലിറ്റര്‍ 2കി.ഗ്രാം
4 മുന്‍ഗണനേതര കാര്‍ഡ് (ഒരു കാര്‍ഡിന്) 2കി.ഗ്രാം ഇ-കാര്‍ഡിന് 1/2 ലിറ്റര്‍ എന്‍.ഇ കാര്‍ഡിന് 4 ലിറ്റര്‍ 2കി.ഗ്രാം

ജില്ലയില്‍ 33913 എ.എ.വൈ കാര്‍ഡുകളും 119111 മുന്‍ഗണനാകാര്‍ഡുകളും 79838 മുന്‍ഗണനേതര സബ്സിഡി കാര്‍ഡുകളും 42574 പൊതുവിഭാഗം കാര്‍ഡുകളുമുണ്ട്. ദേവികുളം, പീരുമേട് താലൂക്കുകളില്‍ വിതരണം ചെയ്യുന്ന കാര്‍ഡുകളില്‍ ഓരോന്നിലും മലയാളം, തമിഴ്എന്നീ രണ്ടു ഭാഷകളിലും അച്ചടിച്ചിരിക്കുന്നു. ജില്ലയിലെ സപ്ലൈ ഓഫീസുകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ജില്ലയിലെ സപ്ലൈ ഓഫീസുകള്‍
ഓഫീസിന്റെ പേര് അഡ്രസ്സ്‌ ഫോൺ നമ്പർ ഇമെയിൽ
1 ജില്ലാ സപ്ലൈ ഓഫീസ്, ഇടുക്കി സിവില്‍ സ്റ്റേഷന്‍, കളക്ട്രേറ്റ്, പൈനാവ് പി.ഒ, കുയിലിമല , പിന്‍ – 685603 04862-232321 dsoidukki@gmail[dot]com
2 താലൂക്ക് സപ്ലൈ ഓഫീസ്, ഇടുക്കി പി.ഡബ്ലു.ഡി ബില്‍ഡിംഗ്, പൈനാവ് – 685603 04862-236075 tsoidukki1@gmail[dot]com
3 താലൂക്ക് സപ്ലൈ ഓഫീസ്, തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ, പിന്‍ – 685584 04862-222515 tsothodupuzha@gmail[dot]com
4 താലൂക്ക് സപ്ലൈ ഓഫീസ്, ദേവികുളം ദേവികുളം, പിന്‍ – 685613 04865 264224 tsodklm@gmail[dot]com
5 താലൂക്ക് സപ്ലൈ ഓഫീസ്, ഉടുമ്പന്‍ചോല മിനി സിവില്‍ സ്റ്റേഷന്‍ , നെടുങ്കണ്ടം 04868 232047 tsoudumbanchola@gmail[dot]com
6 താലൂക്ക് സപ്ലൈ ഓഫീസ്, പീരുമേട് സപ്ലൈക്കോ ബില്‍ഡിംഗ്, കുട്ടിക്കാനം പി.ഓ, പിന്‍ – 685531 04869-232066 tsopeermedu07@gmail[dot]com