അടയ്ക്കുക

ഹോമിയോപ്പതി

1974 ലാണ് ഹോമിയോപ്പതി വകുപ്പ് കേരളത്തില്‍ ആയുര്‍വേദ വകുപ്പില്‍ നിന്ന് സ്വതന്ത്ര ഡിപ്പാര്‍ട്ട്മെന്‍റായി തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഏകദേശം 220 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1796 ല്‍ ജര്‍മ്മനിയില്‍ ജന്മം കൊണ്ട ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന് 60 ഓളം ലോക രാഷ്ട്രങ്ങളില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ലളിതവും, ശാസ്ത്രീയവും, ചെലവുകുറഞ്ഞതും അതേ സമയം ഫലപ്രദവുമായ ഈ ചികിത്സാ ശാസ്ത്രം മറ്റനേകം രാഷ്ട്രങ്ങളില്‍ വളരെവേഗം പ്രചാരം നേടിവരുന്നു.

ഓരോ വ്യക്തികളും മറ്റു വ്യക്തികളില്‍നിന്ന് വിഭിന്നരാണ്. ഹോമിയോപ്പതി ഔഷധം തിരഞ്ഞെടുക്കുന്നത് ഈ വ്യക്തി വൈശ്യഷ്ട്യങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വാഭാവികമായ രോഗശമനമാണ് ഹോമിയോപ്പതി ചികിത്സയിലൂടെ ലഭ്യമാക്കുന്നത്. ഹോമിയോപ്പതി ഔഷധങ്ങള്‍ 75%ത്തോളം ഔഷധസസ്യങ്ങളില്‍ നിന്നുമാണ് നിര്‍മ്മിക്കുന്നത്. ജീവികള്‍, രോഗാവശിഷ്ടങ്ങള്‍, ധാതുക്കള്‍, അന്തസ്രാവഗ്രന്ഥികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നിവയില്‍ നിന്നെല്ലാം ഔഷധങ്ങള്‍ നിര്‍മ്മിച്ചു വരുന്നു.

സർക്കാർ ഹോമിയോ ഡിസ്പെൻസറി വെള്ളിയമറ്റം

ഗവ.ഹോമിയോ ഡിസ്പെന്‍സറി വെള്ളിയാമറ്റം

ഇന്ത്യയില്‍ ബംഗാളിലെ കല്‍ക്കട്ടയിലും കേരളത്തില്‍ കോട്ടയത്തും 1900ല്‍ ഹോമിയോപ്പതി ചികിത്സ തുടങ്ങിയിരുന്നു. 31.05.1946 ല്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ കുട്ടികള്‍ക്കായി ഒരു ഹോമിയോപ്പതി ഗവണ്‍മെന്‍റ് ആശുപത്രി സ്ഥാപിക്കണമെന്ന് ഒരു പ്രമേയത്തിരൂടെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. 1957 ല്‍ കേരളത്തിലെ അന്നത്തെ ഇ.എം.എസ് സര്‍ക്കാര്‍ ഒരു ഹോമിയോ ഡിസ്പെന്‍സറി തുടങ്ങണമെന്ന് തീരുമാനിക്കുകയുണ്ടായി. 21.02.1959 ല്‍ കേരളത്തില്‍ ആദ്യമായി തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയില്‍ ഹോമിയോപ്പതി ഡിസ്പെന്‍സറി ആരംഭിക്കുകയും ഇന്ന് അത് 100 കിടക്കകളുള്ള ആശുപത്രിയായി പ്രവര്‍ത്തിക്കുന്നു.

1961 ല്‍ ഇടുക്കിയിലെ വെള്ളിയാമറ്റത്ത് ഒരു ഹോമിയോ ഡിസ്പെന്‍സറി ആരംഭിച്ചു. തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളിലും ഹോമിയോപ്പതിയുടെ സ്ഥാപനങ്ങള്‍ പുതുതായി അനുവദിച്ചു വന്നിട്ടുണ്ട്. 2008-09 കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ (എന്‍.ആര്‍.എച്ച്.എം) സഹായത്തോടെ എന്‍.ആര്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറികളും അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇടുക്കിയില്‍ എല്ലാ പഞ്ചായത്തുകളിലും, മുന്‍സിപ്പാലിറ്റികളിലുമായി 38 ഗവ. ഡിസ്പെന്‍സറികളും, 24 എന്‍.എച്ച്.എം ഡിസ്പെന്‍സറികളും 2 എസ്സ്.സി.പി. ഡിസ്പെന്‍സറികളും, 2 മൊബൈല്‍ ഡിസ്പെന്‍സറികളും, 7 പെരിഫെറല്‍ ഒ.പികളും പ്രവര്‍ത്തിച്ചുവരുന്നു. ഹൈറേഞ്ചിലും, ലോറേഞ്ചിലുമായി 25 കിടക്കകളുള്ള 2 ആശുപത്രികളും പ്രവര്‍ത്തിക്കുന്നു. കൂടാതെ 2017-ല്‍ ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ കൂടി അനുവദിച്ചിട്ടുണ്ട്. സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ജില്ലാ മെഡിക്കല്‍ ആഫീസ് 1991ലാണ് ജില്ലയിലെ തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ഡിസ്പെന്‍സറികള്‍ വഴിയുള്ള ഒ.പി. സേവനങ്ങള്‍, ആശുപത്രികള്‍ വഴിയുള്ള ഒ.പി / ഐ.പി സേവനങ്ങള്‍ എന്നിവയ്ക്ക് പുറമേ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ ജില്ലാ ഹോമിയോ ആശുപത്രി കേന്ദ്രീകരിച്ച് താഴെ പറയുന്ന പദ്ധതികള്‍/ സ്കീമുകള്‍ വഴിയുള്ള പ്രത്യേക സേവനങ്ങളും ലഭ്യമാണ്.

 1. സീതാലയം

  സ്ത്രീകളുടേയും കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടേയും ആരോഗ്യം (മാനസികവും ശാരീരികവുമായ) സാമൂഹിക സമത്വം എന്നിവ ഉറപ്പ് വരുത്തുക, ആവശ്യമായ നിയമ പരിജ്ഞാനവും അവബോധവും നല്‍കുക.
  പ്രധാന സേവനങ്ങള്‍ജാഗ്രത, നിയമ സേവന യൂണിറ്റ്, മെഡിക്കല്‍ സേവനം കൗണ്‍സിലിംഗ് പുനരധിവാസം, ബോധവല്‍ക്കരണക്ലാസുകള്‍, സെമിനാര്‍, മെഡിക്കല്‍ ക്യാമ്പ്, കൗമാരക്കാര്‍ക്കായി സ്കൂള്‍ തല പരിപാടികള്‍ എന്നീ സേവനങ്ങള്‍ നല്‍കുന്നു.

 2. സദ്മഗയ

  കൗമാരപ്രായക്കാരുടെ ഇടയിലുള്ള മാനസിക ശാരീരിക പ്രശ്നങ്ങള്‍, പെരുമാറ്റ വൈകല്യങ്ങള്‍, ഭയം, ഉത്കണ്ഠ, പഠനവൈകല്യങ്ങള്‍, ഉള്‍വലിച്ചില്‍, വിഷാദം, ലഹരി ഉപയോഗം, ബാലലൈംഗിക പീഡനം, മാനസിക വെല്ലുവിളികള്‍ മുതലായവ സദ്ഗമയയിലൂടെ പരിഹരിക്കപ്പെടുന്നു.
  സേവനം ജനറല്‍ ഒ.പി., മെഡിക്കല്‍ ക്യാമ്പ്, കൗണ്‍സിലിംഗ്, സ്കൂള്‍ ബോധ വല്‍ക്കരണ ക്ലാസ്സ്, സ്പെഷ്യല്‍ എജ്യുക്കേഷന്‍ ടീച്ചറുടെ സേവനം എന്നിവ ലഭ്യമാണ്.

 3. റുമാറ്റിക് ക്ലിനിക്ക്

  ആധുനിക മനുഷ്യന്‍റെ മികവ് കുറയ്ക്കുന്ന രോഗാവസ്ഥകളില്‍ ഒന്നാണ് വാതരോഗം, സ്പെഷ്യല്‍ റുമാറ്റിക് ക്ലിനിക്ക് ഇതിന് പരിഹാരം കണ്ടെത്തുന്നതിനായി പ്രവര്‍ത്തിക്കുന്നു.

 4. തൈറോയ്ഡ് സ്പെഷ്യല്‍ ഒപി

  ജില്ലയിലെ പ്രാദേശിക അസുഖങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിച്ച തൈറോയ്ഡ് സ്പെഷ്യല്‍ ക്ലിനിക്കാണ്. തൈറോയ്ഡ് സംബന്ധമായ പരിശോധന, ചികിത്സ, ബോധ വല്‍ക്കരണ ക്ലാസ്സ്, മെഡിക്കല്‍ ക്യാമ്പ് മുതലായ സേവനം നല്‍കുന്നു.

 5. ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക്

  സീതാലയത്തിന്‍റെ അനുബന്ധമായി പ്രവര്‍ത്തിക്കുന്നു. കുട്ടികളുണ്ടാകാത്ത ദമ്പതികള്‍ക്ക് ഹോമിയോപ്പതി ചികിത്സയിലൂടെ വന്ധ്യതാ ചികിത്സ, കൗണ്‍സിലിംഗ് മുതലായവ നടത്തുന്നു.

 6. ഡി അഡിക്ഷന്‍

  ലഹരി ഉപയോഗത്തിന് കൗണ്‍സിലിംഗ്, മെഡിക്കല്‍ക്യാമ്പ്, എക്സെസ് ഡിപ്പാര്‍ട്ട്മെന്‍റുമായി സഹകരിച്ചുള്ള മെഡിക്കല്‍ ക്യാമ്പ് മുതലായവ നടത്തുന്നു.

 7. പെയ്ന്‍ &പാലിയേറ്റീവ്

  ജില്ലാ ഹോമിയോ ആശുപത്രിയോടനുബന്ധിച്ച് ഒരു സെക്കന്‍ററി യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. പെയ്ന്‍ ആന്‍റ് പാലിയേറ്റീവ് പരിശീലനം ലഭിച്ച നേഴ്സിന്‍റെ സേവനം ലഭ്യമാണ്. ഗ്രാമ പഞ്ചായത്തുകളില്‍ പഞ്ചായത്ത് തല പാലിയേറ്റീവിനോടൊപ്പം പ്രവര്‍ത്തിക്കുന്നു.

 8. ആയുഷ് ഹോളിസ്റ്റിക്ക് സെന്റര്‍

  ഒരു സംയോജിത പ്രോജക്ട് ആണിത്. ജീവിതശൈലീ രോഗങ്ങളെ നേരിടുന്നതിനായി ഹോമിയോപ്പതിയോടൊപ്പം നാച്ചുറോപ്പതിയും, യോഗാ തെറാപ്പിയും സംയോജിപ്പിച്ച് നടപ്പാക്കുന്നു.

 9. ദ്രുതകര്‍മ സാംക്രമികരോഗ നിയന്ത്രണ സെല്‍

  – ഹോമിയോപ്പതി (റീച്ച്)പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായും മേഖലാതല പകര്‍ച്ച വ്യാധികളെ പഠിക്കുന്നതിനും, വിശകലനം ചെയ്യുന്നതിനും, ജീനസ് എപ്പിഡമിക്സ് പ്രതിരോധ മരുന്ന് സെലക്ട് ചെയ്ത് റീച്ച് ഓര്‍ഗനൈസേഷന്‍ വഴി വിവിധ സ്ഥാപനങ്ങളിലൂടെരോഗബാധിതപ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നു.

 10. ജില്ലാ മെഡിക്കല്‍ സ്റ്റോര്‍

  ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ അധികമായി വേണ്ടി വരുന്ന മരുന്നുകള്‍ ജില്ലാ മെഡിക്കല്‍ സ്റ്റോര്‍ മുഖേന വിരതണം ചെയ്യുന്നു.

ജില്ലാ മെഡിക്കല്‍ ഓഫീസ്- ഹോമിയോ
ക്രമ നം വിലാസം സ്ഥലം ഫോണ്‍ നമ്പര്‍ ഇ മെയില്‍
1 ജില്ലാ മെഡിക്കൽ ഓഫീസർ(ഹോമിയോ),
തരണിയില്‍ ബില്‍ഡിംഗ്,
തൊടുപുഴ, ഇടുക്കി ജില്ല.
പിൻ 685587
തൊടുപുഴ 04862-227326, 9072615306 dmohomoeoidk[at]kerala[dot]gov[dot]in
ഗവ. ഹോമിയോ ഡിസ്പെൻസറികള്‍/ ആശുപത്രികള്‍
ക്രമ നം വിലാസം സ്ഥലം ഫോണ്‍ നമ്പര്‍ ഇ മെയില്‍
1 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെൻസറി, ആലക്കോട്, കലയന്താനി പി ഒ, ഇഞ്ചിയാനി, തൊടുപുഴ, ഇടുക്കി ഇഞ്ചിയാനി  ലഭ്യമല്ല ghdalakkodegov[dot]in[at]gmail[dot]com
2 ചീഫ് മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, അറക്കുളം പി.ഒ, പന്ത്രണ്ടാം മൈല്‍, 685591 അറക്കുളം  ലഭ്യമല്ല ghdarakkulam[at]gmail[dot]com
3 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, ചക്കുപള്ളം,അണക്കര പി.ഒ,ഇടുക്കി,685 512 ചക്കുപള്ളം 04868-282079 ghdchakkupallam[at]gmail[dot]com
4 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, ചില്ലിതോട്, വാളറ പി ഒ, ഇടുക്കി, 685 561 ചില്ലിതോട്  ലഭ്യമല്ല mochillithode[at]gmail[dot]com
5 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, ചുരുളി, ചേലച്ചുവട് പി.ഒ,കഞ്ഞിക്കുഴി, ഇടുക്കി, 685606 ചുരുളി  ലഭ്യമല്ല ghdchuruly[at]gmail[dot]com
6 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, ഇരട്ടയാര്‍, ഈട്ടിത്തോപ്പ് പി.ഒ, ഇടുക്കി, 685514 ഈട്ടിത്തോപ്പ് 04868-230060 ghderattayar[at]gmail[dot]com
7 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, കാരിക്കോട്, തെക്കുഭാഗം പി.ഒ, തൊടുപുഴ, 685585 തെക്കുഭാഗം 04862-221485 homoeokarikode[at]gmail[dot]com
8 ചീഫ് മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, കട്ടപ്പന, വെള്ളയാംകുടി പി.ഒ, ഇടുക്കി, 685515 വെള്ളയാംകുടി  ലഭ്യമല്ല ghdkattapana[at]gmail[dot]com
9 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, കാമാക്ഷി, തങ്കമണി പി.ഒ, ഇടുക്കി, 685609 കാമാക്ഷി  ലഭ്യമല്ല ghd.kamakshy[at]gmail[dot]com
10 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, കണയങ്കവയല്‍, പെരുവന്താനംപി.ഒ, ഇടുക്കി, 685532 കണയങ്കവയല്‍  ലഭ്യമല്ല ghdkanayankavayal[at] gmail[dot]com
11 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, കോടിക്കുളം, പാറപ്പുഴ പി.ഒ, ഇടുക്കി, 685582 പാറപ്പുഴ  ലഭ്യമല്ല ghdkodikulam[at]yahoo[dot]in
12 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, കൊക്കയാര്‍, കുറ്റിപ്ലാങ്ങാട് പി.ഒ, ഇടുക്കി, 686514 കൊക്കയാര്‍  ലഭ്യമല്ല govthomoeokokkayar2016[at]gmail[dot]com
13 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, കോലാനി പി.ഒ, തൊടുപുഴ, ഇടുക്കി, 685608 കോലാനി 04862-227622 ghdkolani.idk[at]gmail[dot]com
14 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, കൊന്നത്തടി സെന്‍ട്രല്‍ പി.ഒ, ഇടുക്കി, 685563 കൊന്നത്തടി 04862-238023 ghdkonnathadyidk[at]gmail[dot]com
15 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, മുനിയറ പി.ഒ, വെണ്മണി, ഇടുക്കി, 685571 മുനിയറ  ലഭ്യമല്ല muniyaraghd[at]gmail[dot]com
16 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, കോരുത്തോട്‌ പി.ഒ, മൂഴിക്കല്‍, ഇടുക്കി, 686513 മൂഴിക്കല്‍  ലഭ്യമല്ല ghdmoozhikkal[at]gmail[dot]com
17 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, മൂന്നാര്‍ കോളനി പി.ഒ, ഇടുക്കി, 685612 മൂന്നാര്‍  ലഭ്യമല്ല homoeodispensarymunnar[at] yahoo[dot]co[dot]in
18 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, നാരകക്കാനം പി.ഒ,നാരകക്കാനം, ഇടുക്കി, 685602 നാരകക്കാനം  ലഭ്യമല്ല ghdnkmn101[at]gmail[dot]com
19 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, നെടിയശാല പി.ഒ, തൊടുപുഴ, ഇടുക്കി നെടിയശാല  ലഭ്യമല്ല ghdnediyasala[at]gmail[dot]com
20 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, നെല്ലാപാറ, കുറിഞ്ഞി പി.ഒ, രാമപുരം, ഇടുക്കി, 686576 നെല്ലാപാറ 04862-243737 ghdnidukki[at]gmail[dot]com
21 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, പള്ളിവാസല്‍, കുഞ്ചിത്തണ്ണി പി.ഒ, ഇടുക്കി, 685565 പള്ളിവാസല്‍  ലഭ്യമല്ല ghdpallivasal[at]gmail[dot]com
22 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, പാമ്പനാര്‍, പാമ്പനാര്‍ പി.ഒ,ഇടുക്കി, 685537 പാമ്പനാര്‍  ലഭ്യമല്ല ghdpampanar[at]gmail[dot]com
23 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, പഴയരിക്കണ്ടം, പഴയരിക്കണ്ടം പി.ഒ, ഇടുക്കി, 685606 പഴയരിക്കണ്ടം 04862-238023 gmhdpazhayari[at]gmail[dot]com
24 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, കുണിഞ്ഞി പി.ഒ, പുറപ്പുഴ, ഇടുക്കി, 685583 പുറപ്പുഴ  ലഭ്യമല്ല ghdpurapuzha[at]gmail[dot]com
25 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, രാജകുമാരി, രാജകുമാരി നോര്‍ത്ത് പി.ഒ, ഇടുക്കി, 685619 രാജകുമാരി 04868-243014 ghdrajakumary[at]gmail[dot]com
26 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, ഉപ്പുകുന്ന്, മൂലക്കാട് പി.ഒ, കരിമണ്ണൂര്‍, ഇടുക്കി, 685595 ഉപ്പുകുന്ന്  ലഭ്യമല്ല ghduppukunnu[at]yahoo.in
27 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, ഉപ്പുതറ, ഉപ്പുതറ പി.ഒ, ഇടുക്കി, 685505 ഉപ്പുതറ  ലഭ്യമല്ല ghdupputhara[at] gmail[dot]com
28 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, വട്ടവട, കോവിലൂര്‍ പി.ഒ, ഇടുക്കി, 685615 വട്ടവട  ലഭ്യമല്ല ghdvattavada[at]gmail[dot]com
29 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, വാഴത്തോപ്പ്, മണിയാറന്‍കുടിപി.ഒ, ഇടുക്കി, 685602 ഭൂമിയാങ്കുളം  ലഭ്യമല്ല ghdvazhathope[at]gmail[dot]com
30 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, വാത്തിക്കുടി കോംപ്ലക്സ്‌, മുരിക്കാശ്ശേരി പി.ഒ, ഇടുക്കി, 685310 വാത്തിക്കുടി 04862-238023 medicalofficer.ghdv[at]gmail[dot]com
31 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, വണ്ണപ്പുറം, വണ്ണപ്പുറം പി.ഒ, ഇടുക്കി, 685582 വണ്ണപ്പുറം 04862-245004 ghdvannappuram[at]gmail[dot]com
32 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, വലിയതോവാള, വലിയതോവാള പി.ഒ, ഇടുക്കി, 685510 വലിയതോവാള 04868-276788 valiyathovalaghd[at]gmail[dot]com
33 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, വെള്ളത്തൂവല്‍, സെല്ലിയംപാറ പി.ഒ, ഇടുക്കി, 685563 ശല്യാംപാറ  ലഭ്യമല്ല ghdvellathooval[at]gmail[dot]com
34 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, വെള്ളിയാമറ്റം, വെള്ളിയാമറ്റം പി.ഒ, കറുകപ്പിള്ളി, ഇടുക്കി, 685588 വെള്ളിയാമറ്റം  ലഭ്യമല്ല ghdvik[at]gmail[dot]com
35 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, വണ്ടന്മേട്‌, നെറ്റിത്തൊഴു പി.ഒ, ഇടുക്കി, 685608 വണ്ടന്മേട്‌  ലഭ്യമല്ല ghdvandanmedu[at]yahoo[dot]com
36 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, കുമാരമംഗലം, എഴല്ലൂര്‍ പി.ഒ, തൊടുപുഴ, ഇടുക്കി, 685605 എഴല്ലൂര്‍  ലഭ്യമല്ല ghdkrm[at]gmail[dot]com
37 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, ഉടുമ്പന്നൂര്‍ പി.ഒ, ഇടുക്കി, 685595 ഉടുമ്പന്നൂര്‍  ലഭ്യമല്ല ghdudumbannoor.gov.in[at]gmail[dot]com
38 മെഡിക്കല്‍ ഓഫീസര്‍, ഗവ. ഹോമിയോ ഡിസ്പെന്‍സറി, ദേവികുളം, മാട്ടുപ്പെട്ടി പി. ഒ, കുട്ടിയാര്‍, ഇടുക്കി. ദേവികുളം  ലഭ്യമല്ല ghddevikulam[at]yahoo[dot]in
39 സൂപ്രണ്ട്, ജില്ലാ ഹോമിയോ ആശുപത്രി, മുട്ടം പി.ഒ, ഇടുക്കി, 685587 മുട്ടം 04862-256780 district.homoeo[at]gmail[dot]com
40 സൂപ്രണ്ട്, ഗവ. ഹോമിയോ ആശുപത്രി, പുഷ്പകണ്ടം, ചോറ്റുപാറ പി.ഒ ഇടുക്കി, 685552 പുഷ്പകണ്ടം 04868-236113 ghhpidukki[at] gmail[dot]com
എന്‍.എച്.എം. ഡിസ്പെന്‍സറികള്‍
ക്രമ നം വിലാസം സ്ഥലം ഫോണ്‍ നമ്പര്‍ ഇ മെയില്‍
1 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, അരിക്കുഴ. അരിക്കുഴ 9895562113 drtonyjose[at]yahoo[dot]com
2 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, അയ്യപ്പന്‍കോവില്‍, K.ചപ്പാത്ത് പി.ഒ, അയ്യപ്പന്‍കോവില്‍, 685505 അയ്യപ്പന്‍കോവില്‍ 9947017737 drvrindavs[at]gmail[dot]com
3 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, ബൈസന്‍വാലി, ബൈസന്‍വാലി പി.ഒ. ബൈസന്‍വാലി 9496338330 drrenjinraj[at]gmail[dot]com
4 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, ചിന്നക്കനാല്‍, ചിന്നക്കനാല്‍പി.ഒ, 685618 ചിന്നക്കനാല്‍ 9846754977 naumathom8684[at]gmail[dot]com
5 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, ഇടമലക്കുടി. ഇടമലക്കുടി 9645845433 nasindian[at]gmail[dot]com
6 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, ഏലപ്പാറ. 685501 ഏലപ്പാറ 8281579476 samshalem[at]gmail[dot]com
7 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, കാഞ്ചിയാര്‍, കാഞ്ചിയാര്‍ പി ഒ, 685561 കാഞ്ചിയാര്‍ 9446924088 drlethapthakadiyel[at]gmail[dot]com
8 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, കാന്തല്ലൂര്‍. കാന്തല്ലൂര്‍ 9446253956 safanamajeedm[at]gmail[dot]com
9 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, കരിമണ്ണൂര്‍ കരിമണ്ണൂര്‍ 9495763816 ajimolsasi[at]yahoo[dot]in
10 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, കരുണാപുരം, കൂട്ടാര്‍ പി ഒ, 685552 കരുണാപുരം 7403036262  ലഭ്യമല്ല
11 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, കുടയത്തൂര്‍. കുടയത്തൂര്‍ 9496209011 drbijimol[at]gmail[dot]com
12 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, കുമാരമംഗലം, 686608 കുമാരമംഗലം 9495822874 drrosyvayattattil[at]gmail[dot]com
13 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, കുമളി, 685509 കുമളി 9447523180 drsandhyaakk[at]gmail[dot]com
14 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, മാങ്കുളം, 686561 മാങ്കുളം 9496657826 mashhoodplkd[at]gmail[dot]com
15 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, മറയൂര്‍, മറയൂര്‍ പി.ഒ 685620 മറയൂര്‍  ലഭ്യമല്ല  ലഭ്യമല്ല
16 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, മരിയാപുരം, വിമലഗിരി പി.ഒ, തടിയംപാട്. മരിയാപുരം 9447300486 kavalampremkumar[at]gmail[dot]com
17 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, മൂന്നാര്‍. മൂന്നാര്‍ 9895262904 drrenjuadimali[at]yahoo[dot]co[dot]in
18 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, നെടുംകണ്ടം, കൊമ്പയാര്‍ പി.ഒ, താന്നിമൂട്. 685553 നെടുംകണ്ടം 9961711281 sayamdeeth[at]gmail[dot]com
19 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, രാജാക്കാട്, 686655 രാജാക്കാട് 9495841469  ലഭ്യമല്ല
20 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, ശാന്തന്‍പാറ ശാന്തന്‍പാറ 9746648880 nisharenjith1[at]gmail[dot]com
21 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, സേനാപതി സേനാപതി 9947052892 jessymyd[at]gmail[dot]com
22 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, ഉടുമ്പന്‍ചോല, 685553 ഉടുമ്പന്‍ചോല 8547795994 drpriyaarun[at]gmail[dot]com
23 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി, വണ്ടന്മേട്‌. വണ്ടന്മേട്‌ 9447250431 drsibyjacob[at]gmail[dot]com
24 എന്‍.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറി വണ്ടിപ്പെരിയാര്‍ 9745135388 drsunithapi[at]gmail[dot]com